Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഉപതെരഞ്ഞെടുപ്പിലെ പിന്നാബുറങ്ങള്‍


ലോക സഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളം ഒരു ഉപ തെരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണ്.ഈ തെരഞ്ഞെടുപ്പോടെ എന്തെങ്കിലും രാഷ്ടീയ മാറ്റം രാഷ്ടീയ കേരളം പ്രതീക്ഷിക്കുന്നൊ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്ന്‍ ഒറ്റ വാക്കില്‍ ഉത്തരം പറയാന്‍ കഴിയും.എന്നാല്‍ ചില രാഷ്ടീയ ഉത്തരങ്ങള്‍ ഈ തെരഞ്ഞെടുപ്പ് തേടുന്നില്ലെ എന്ന് ചോദിച്ചാല്‍ ഉണ്ട്താനും.അപ്പോള്‍ എന്തായി
രിക്കും അതിന്റെ ഫലം എന്നാണ് രഷ്ടീയ കേരളം ഉറ്റ് നോക്കുന്നത്.മൂന്നു ഉപ തെരഞ്ഞെടുപ്പിന് സക്ഷ്യം വഹിക്കുന്ന എര്‍ണ്ണാകുളം,ആലപ്പുഴ,കണ്ണൂര്‍ മണ്ഡലങ്ങള്‍ അടുത്ത കാലത്തായി പ്രകടമായി യു ഡി എഫ് ചായ്‌വ് പുലര്‍ത്തി വരുന്നു.എന്നാ​‍ല്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഒരു ഉത്സവ മാക്കി ഫലം കൊയ്യുന്ന എല്‍ ഡി എഫിന് ഇത്തവണ എന്ത് ചെയ്യാന്‍ കഴിയും എന്നാണ് രാഷ്ടീയ കുതുകികളുടെ നോട്ടം.ലോക സഭാ തെരഞ്ഞെടുപ്പ് നല്‍കുന്ന ആത്മ വിശ്വാസവുമായി ഇറങ്ങുന്ന യു ഡി എഫിനെ സംബന്ധിച്ചിടത്തോളം അടുത്ത പൊതു തെരഞ്ഞെടുപ്പിനെ ചങ്കിടിപ്പില്ലാതെ നേരിടാനുള്ള ടെസ്റ്റ് ഡോസ് കൂടിയാകും ഇത്.

പൊതുവെ കമ്മ്യൂണിസ്റ്റ് കാരുടെ ഈറ്റില്ലമെന്ന്‍ വിശേഷിപ്പിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ മുള്‍ മുനയില്‍നിര്‍ത്തുന്നതെന്താണ്.അവരുടെ രാഷ്ടീയ ശത്രുവായ സുധാകരന്‍ ഒഴിഞ്ഞ ഒരു സീറ്റ് പിടിച്ചടക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാകില എന്ന്
കരുതിയവരെ നിശബ്ദമാക്കി അബ്ദുള്ള കുട്ടി എന്ന മുന്‍ മാര്‍ക്സിസ്റ്റ് എം പി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയതോടെ ചിത്രം മാറി.രാഷ്ടീയ വിശകലരെ ഞെട്ടിച്ച് കൊണ്ട് കോണ്‍ഗ്രസ്സ് മൂന്നിടത്തും ന്യൂനപക്ഷ സമുദായ അംഗങ്ങളെ സ്ഥാനാര്‍ഥി ആക്കിയിരിക്കുന്നു.കോണ്‍ഗ്രസ്സ് രാഷ്ടീയം അറിയാവുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിശകലനം ചെയ്യാന്‍ ഒരുപാട് കഥകളുണ്ടാവും.ഒരു പക്ഷെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറത്ത് പ്രകടിപ്പിക്കുന്നില്ലെങ്കിലും അവരെ ധര്‍മ്മ സങ്കടത്തിലാക്കിയ ചില
രാഷ്ടീയ അടി ഒഴുക്കുകള്‍ അതിന്റെ പിന്നില്‍ ഉണ്ടായിട്ടുണ്ട്.കേരള രാഷ്ടീയ ഭൂപടത്തില്‍ അതൊരു ബോംബായി പരിണമിക്കാതിരിക്കട്ടെ.

കണ്ണൂരിനെ പൊതുവെ മാര്‍ക്സിസ്റ്റ് ആര്‍ എസ്സ് എസ്സ് കലാപഭൂമിയായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശം അതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്.ഈ ടൗണ്‍ ഭരി ക്കുന്നത് മുസ്ലിം ലീഗെന്ന രാഷ്ടീയ കക്ഷി ആണ്.സത്യം പറഞ്ഞാല്‍ ഇവിടെ കോണ്‍ഗ്രസ്സിന് വലിയ സ്വാധീനമൊന്നും ഇല്ല.അതെ സമയം മുസ്ലിം ലീഗിനും,
ആര്‍ എസ്സ് എസ്സിനും നിര്‍ണ്ണായക സ്വാധീനമുള്ള ഈ പ്രദേശത്തെ മുസ്ലിം ലീഗിനും ആര്‍ എസ്സ് എസ്സിനും ഇടയിലെ ഒരു വലിയ കണ്ണിയായ സുധാകരന്‍ ഒഴിവാകുന്ന ഈ സീറ്റില്‍ കോണ്‍ഗ്രസ്സിന് ജയിപ്പിച്ചെടുക്കാന്‍ വേറെ ആളില്ല എന്നതും ഒരു സത്യമാണ്.അത് കൊണ്ടാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ അബ്ദുള്ളകുട്ടി അവിടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയാകുന്നത്.എന്താണ് അബ്ദുള്ളകുട്ടി നിര്‍വ്വഹിക്കുന്ന ധൗത്യം.കണ്ണൂരില്‍ ഇപ്പോഴത്തെ രഷ്ടീയ കാലാവഥയില്‍ മുസ്ലിം ലീഗിന്റെ സ്ഥിതി എന്താകും എന്നതാണ് ഒരു ചോദ്യം. ഇന്ന്‍ക ണ്ണൂര്‍ടൗണ്‍പ രിധി എന്‍ഡിഎഫ് എന്ന പോപ്പുലര്‍ഫ്രണ്ടിന്റെ നിയന്ത്രണത്തിലാണ്.
അടുത്തകാലത്ത് എന്‍ ഡി എഫും ,ആര്‍ എസ്സും എസ്സും ചേര്‍ന്ന്‍ പരസ്പരം ചാബലാക്കിയത് നൂറു കോടിയോളം വരുന്ന സ്വത്താണ്.അതിലെ വര്‍ഗ്ഗീയമാനം കൊണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സും നമ്മുടെ മാധ്യമങ്ങളും അത് വാര്‍ത്ത ആക്കിയില്ല എങ്കിലും വരാനിരിക്കുന്ന ഒരു ഭീകര മുഖത്തിന്റെ
ചില ലാഞ്ജനകള്‍ ആ സംഭവത്തിലുണ്ടായിട്ടുണ്ട്.ഇവിടെയാണ് അബ്ദുള്ള കുട്ടിയുടെ സ്ഥാനാര്‍ഥി പ്രവേശനത്തിന്റെ അടി ഒഴുക്കുകള്‍ നമ്മള്‍ അന്വെഷിക്കേണ്ടത്.പോപ്പുലര്‍ ഫ്രണ്ടെന്ന നവ ജാതി മുസ്ലിം തീവ്ര വാദ സംഘടനയുടെ നോമിനി അല്ലെ അബ്ദുള്ളകുട്ടി എന്നത് വരും കാല കേരള രാഷ്ടീയം ചര്‍ച്ച ചെയ്യുമെന്ന്‍ പ്രധീക്ഷിക്കുന്നു.
ആര്‍ എസ്സ് എസ്സിനെയും എന്‍ ഡി എഫിനെയും ഒരു പോലെ സുസ്സമ്മധനാക്കാന്‍ രണ്ട് വഴികളാണ്അബ്ദുള്ള കുട്ടി തിരഞ്ഞെടുത്തത്.ഇന്ത്യന്‍ രാഷ്ടീയത്തില്‍ കളങ്കിതനായി മാറിയ നരേന്ദ്ര മോഡിയെ ന്യായീകരിച്ചും സ്വന്തം മത ചര്യകള്‍ക്ക്തന്റെ പാര്‍ട്ടി തടസ്സം നില്‍ക്കുന്നു എന്ന വാദവും ഉയര്‍ത്തി തന്റെ അവസര വാദ രഷ്ടീയത്തിന് മറയിടുകയായിരുന്നു.നരേന്ദ്ര മോഡിയുടെ
വികസന കാഴ്ചപ്പാടിനെയാണ് താന്‍ പുകഴ്ത്തിയതെന്ന്‍ അബ്ദുള്ള കുട്ടി പിന്നീട് തിരുത്തി എങ്കിലും സാമാന്യ ജനതയില്‍ ഇന്നും മുക്തമാകാത്ത ചില സംഭവങ്ങളുമായി നരേന്ദ്ര മോഡിയും ഗുജ്രാത്തും നമ്മെ പേടിപ്പെടുത്തുന്നു.അപ്പോഴും അബ്ദുള്ള കുട്ടി കോണ്‍ഗ്രസ്സ് പ്രിയപ്പെട്ടവനായത്
കണ്ണൂരില്‍ രൂപ പെട്ട രാഷ്ടീയ അടി ഒഴുക്കുകളാണ്.ഒരു കാലത്ത് ലോകത്തെ ഞെട്ടിച്ച ഹിറ്റ്ലറെ ക്രൂരനായ ഭരണാധികാരി എന്ന്‍ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ജര്‍മ്മനിയുടെ വികസനത്തിന്റെ പേരില്‍ ഹിറ്റ്ലറെ ആരും പുകയ്ത്തി കണ്ടിട്ടില്ല.എന്നാല്‍ അബ്ദുള്ള കുട്ടി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്നും പുറത്തു വന്നു എന്ന ഒറ്റ കാരണത്തിലാകാം നമ്മുടെ മാധ്യമങ്ങള്‍ക്കൊന്നും ഇത് ചര്‍ച്ചാ വിഷമായില്ല.

ഈതെരഞ്ഞെടുപ്പ് പ്രത്യാകിച്ച് ഒരു റിസള്‍ട്ടും നല്‍കില്ലെങ്കിലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ച് വെയ്ക്കാന്‍ ആഗ്രഹിക്കുന്ന ചില രാഷ്ടീയ കുടുക്കല്‍ വാങ്ങലുകള്‍ ഈ തെരഞ്ഞെടുപ്പിനു പിന്നിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്സ്നടത്തിയിട്ടുണ്ട്.ഇതില്‍ താല്‍ക്കാലിക വിജയവും നേടിയേക്കാം.എന്നാല്‍ വരും കാല കേരള രാഷ്ടീയത്തില്‍ വരാന്‍ പോകുന്ന അപായ സൂചന
ഇതിന് പിന്നില്‍ ഉണ്ട്.മത രഷ്ടീയത്തിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നവര്‍ ഒരു സമയം അതിന്റെ ദംഷ്ടകള്‍ കാട്ടി നമ്മെ വിരട്ടി എന്നിരിക്കാം അപ്പോള്‍ വിലപിച്ചിട്ട് കാര്യമില്ല.ഒന്നു സംഭവിച്ചതിന് ശേഷം വിലപിക്കുന്നതിന് പകരം വരാനിരിക്കുന്ന ആപത്തിനെ തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നതാണ് നല്ലത്.ലോക സഭാതെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് പി ഡി പി ബാന്ധവത്തെ തച്ചുടയ്ക്കാന്‍ കഴിഞ്ഞത് മതേതര കേരളത്തിന്റെ വിജയത്തെയാണ് സൂചിപ്പിച്ചത്.

പ്രതികരണങ്ങള്‍

Re: ഉപതെരഞ്ഞെടുപ്പിലെ പിന്നാബുറങ്ങള്‍
Urangumbol polum vargeeyatha mathram uruvidunna Jamath Islamikkaranaya ee lekakan NDF-RSS nte vargeeya mugathe ingane pedikkunnathu apahasyamanu. Atho CPM-nte kooli ezhuthukarayi mathram adapadicho Mr. Arifaliyum koottarum!!!!!
Re: ഉപതെരഞ്ഞെടുപ്പിലെ പിന്നാബുറങ്ങള്‍
അനോണി ഇത് മുഴുവന്‍ വയിച്ചില്ല എന്ന് തോന്നുന്നു. ജമാഅത്ത് അവരുടെ വഴി തിരഞ്ഞെടുക്കട്ടെ.ഞാന്‍ എഴുതിയത് വരാനിരിക്കുന്ന കോണ്ഗ്രസ്സ് രാഷ്ടീയത്തിന്‍റെ അടി ഒഴുക്കിനെ പറ്റിയാണ്.അതിന്‍റെ പൊട്ടലും ചീറ്റലും തുടങ്ങി കഴിഞ്ഞു.മാധ്യമങ്ങള്‍ വിശകലനം ചെയ്യുന്നതിന് മുന്‍പ് ഒരു ബ്ലൊഗ്ഗര്‍ എന്ന നിലയില്‍ ജന മധ്യത്തില്‍ ഈ വിഷയം അവതരിപ്പിച്ചതില്‍ ചാരിതാര്‍ത്യമുണ്ട്.
നിരാകരണവ്യവസ്ഥ