Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ജനാധിപത്യത്തിലെ ഉദ്യോഗസ്ഥ ഭരണം


കേരളത്തിലെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന തോമസ്സ് ഐസക്കും ആരോഗ്യ വകുപ്പ് കൈകാര്യംചെയ്യുന്ന ശ്രീമതി ടീച്ചറും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തികളാണ്.സുധാകരനെ പോലെ വിവാധ
പരാമര്‍ശങ്ങള്‍ കൊണ്ടല്ല ഇവര്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.കുത്തഴിഞ്ഞ് കിടന്നിരുന്ന ധനകാര്യ വകുപ്പിനെ ഒരു പരിധിവരെ നേരെയാക്കി കൊണ്ട് വരാന്‍ തോമസ്സ് ഐസ്സക്കിന് കഴിഞ്ഞിട്ടിട്ടുണ്ട്.എന്നാല്‍ അത് ഒരു വിജയമാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടൊ എന്ന് ചോദിച്ചാല്‍ ഇല്ല താനും.എന്ത് കൊണ്ട് ഇതു സംഭവിക്കുന്നു.നമുക്കിടയിലെ
ബിസിനിസ്സ് ലോബി അവര്‍ ഏത് വിധേയനെയും കാശ് ഉണ്ടാക്കാന്‍ ശ്രമിക്കുകയല്ലാതെ ഗവണ്മെന്റിലേക്ക് അടയ്ക്കേണ്ട നികുതി കൊടുക്കുന്നതില്‍ അലംഭാവം പുലര്‍ത്തുന്നവരൊ നികുതി കൊടുക്കാതിരിക്കാന്‍ കുറുക്ക് വഴി പുലര്‍ത്തുന്നവരുമാണ്.
സത്യം പറഞ്ഞാല്‍ നികുതി അടയ്ക്കാത്തത് വ്യാപാരികളല്ല.സത്യ സന്ധമായി നികുതി അടയ്ക്കുന്ന വ്യാപാരിയെ ക്രൂശിക്കുകയും പിന്നാബുറത്ത് പൈസ എറിയുന്നവന് പൂര്‍ണ്ണ പിന്തുണ കൊടുക്കുകയും ചെയ്യുന്നത് നികുതി വകുപ്പിലെ തന്നെ ഉദ്യാഗസ്ഥരാണ്.
നികുതി അടയ്ക്കുന്നവന്‍ ചുവപ്പ് നാടയുടെ ഊരാക്കുരുക്കില്‍ പെടുത്തുകയും കൈക്കൂലി കൊടുക്കുന്നവന്‍ കാര്യക്കരനാകുകയും ചെയ്യുന്ന അവസ്ഥ ആരു വിചാരിച്ചാലും നേരെയാക്കാന്‍ കഴിയില്ല എന്നത് നഗ്നമായ സത്യമാണ്.നികുത് വകുപ്പിലെ യഥാര്‍ഥ വില്ലന്മാര്‍ ആ വകുപ്പില്‍ പണി എടുക്കുന്ന പരമ നാറികളായ ഉദ്യോഗസ്ഥന്മാരാണ്.

ഇതേ പ്രശ്നം തന്നെയാണ് ആരോഗ്യ വകുപ്പിലും നടക്കുന്നത്.ഷൈലോക്കിനെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് ഇന്നത്തെ ചില ഡോക്ടര്‍മാരുടെ നിലപാടുകള്‍.ആരോഗ്യ വകുപ്പിനു പുറമെ സാമൂഹിക
ക്ഷേമ വകുപ്പും കൈകാര്യം ചെയൂന്ന ശ്രീമതി ടീച്ചര്‍ സ്തുത്യര്‍ഹമായ കര്‍ത്തവ്യമാണ് നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ അത് കണ്ട് പ്രോത്സാഹിപ്പിക്കുന്നതിനു പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കിന്റെ ഓരത്തിരുന്ന്
ചൊറിഞ്ഞ് കൊണ്ടിരിക്കുന്ന മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ട വസ്തുതകളെ കണ്ടില്ലെന്ന് നടിക്കുകയാണ്ഗ്രാമങ്ങളില്‍ നിര്‍ജ്ജീവമായി കൊണ്ടിരുന്ന താലൂക്ക് ആശുപത്രികളെ നവീകരിക്കാന്‍ ശ്രീമതി ടീച്ചര്‍ കാണിച്ച ധൈര്യത്തെ അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥ രാഷ്ടീയ അലവലാതികളെ തുറന്ന് കാണിക്കണം.
നൂറു ആക്ഷേപങ്ങള്‍ പ്രസിദ്ധീകരിച്ച് നാറ്റിക്കുന്നതില്‍ തെറ്റില്ല.തെറ്റ് കണ്ടാല്‍ നഖശികാന്തം എതിര്‍ക്കണം അതെ സമയം ഒരു ശരി കണ്ടാല്‍ അതിനെ അഭിനന്ദിക്കാനും നമ്മുടെ മാധ്യമങ്ങള്‍ക്കാകണം.പക്ഷെ രാഷ്ടീയക്കാരെക്കാള്‍
ഗ്രൂപ്പ് പ്രവര്‍ത്തനവുമായി നടക്കുന്ന മാധ്യമങ്ങള്‍ക്ക് അതിനെവിടെയാ സമയം.

വെടക്കാക്കിതനിക്കാക്കുക എന്ന സബ്രാദയമാണ് കേരളത്തിന്റെ
സകലമാന കോണിലും നടക്കുന്നത്.ഉദാഹരണത്തിന് എമിഗ്രേഷന്‍ വിഭാഗത്തില്‍ നോക്കുക.വയലാര്‍ രവി പ്രവാസികാര്യ വകുപ്പ് ഏറ്റെടുത്ത ശേഷം ആദ്യം ചെയ്തത് പ്രായപൂര്‍ത്തിയായ യുവതികളെ ലൈംഗിക വ്രിത്തിക്കായി വിദേശ
ത്തേയ്ക്ക് കയറ്റുന്നത് തടയാന്‍ എമിഗ്രേഷന് കര്‍ശന നിര്‍ദ്ദേശം നല്‍കി.എന്നാല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത് ഭര്‍ത്താവൊ വിദേശത്തുള്ള ഭര്‍ത്താവിന്റെയൊ മാതാപിതാക്കളുടെയൊ വിസയില്‍ പോകാന്‍ വരുന്ന
യുവതികളെ തടയുക അവരെ തിരിച്ചയക്കുക.അതോടെ ബഹളമായി.ഉടന്‍ മന്ത്രിക്ക് ഇടപെടേണ്ടി വന്നു.ഭൂലോക കള്ളന്മാരായ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്മാരോടാണ് കളി..

ജനാധിപത്യ ഇന്ത്യ നേരിടുന്ന ഗതികേട് ഒന്നുമാത്രം.സ്വന്തം ഭാര്യയുടെ അടുത്ത് കിടക്കുന്നതിന് പോലും കൈക്കുലി വാങ്ങുന്ന ഉദ്യോഗസ്ഥ വ്രിന്ദം.പെണ്‍ ഉദ്യോഗസ്ഥര്‍ ഇതില്‍ പെടില്ല എന്നില്ല.

പ്രതികരണങ്ങള്‍

Re: ജനാധിപത്യത്തിലെ ഉദ്യോഗസ്ഥ ഭരണം
സത്യം... തോമസ് ഐസക്, എളമരം കരിം ഇവരൊക്കെ അവരുടെ മുന്‍ഗാമികളെക്കാള്‍ എത്ര മടങ്ങ് ഇരട്ടി നല്ല പ്രവര്‍ത്തനമാണ് കാഴ്ച വെക്കുന്നത്....
നിരാകരണവ്യവസ്ഥ